കോട്ടയം : ബൈക്ക് നിയന്ത്രണം വിട്ട് പോസ്‌റ്റിലിടിച്ചു ജെ.സി.ബി. ഓപ്പറേറ്റര്‍ മരിച്ചു. അതിരമ്പുഴ പെട്രോള്‍ പമ്പിനു സമീപം ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിലാണ് ആര്‍പ്പൂക്കര വില്ലൂന്നി എടാട്ടുതഴയില്‍ അപ്പുക്കുട്ടന്‍റെ മകന്‍ അജേഷ് (44) മരണമടഞ്ഞത്. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. അപകടം നടന്നയുടനെ അജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജിഷ. മക്കള്‍: അതുല്‍, അമല്‍ (ഇരുവരും വിദ്യാര്‍ഥികള്‍). ഗാന്ധിനഗര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
ബൈക്ക് നിയന്ത്രണം വിട്ട് പോസ്‌റ്റിലിടിച്ച് യുവാവ് മരിച്ചു
RECENT NEWS
Advertisment