തൃശൂര്‍: കോളജ് വിദ്യാര്‍ത്ഥിനി വീടിനു മുമ്പില്‍ ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. സ്കൂട്ടറില്‍ കോളജിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ റെനിഷയെ ലോറി ഇടിക്കുകയായിരുന്നു. അമ്മ സുനിത നോക്കി നില്‍ക്കെയായിരുന്നു ദാരുണ അപകടം.
തൃശ്ശൂരില്‍നിന്ന് വിയ്യൂരിലേക്കുള്ള റോഡില്‍ ഇടതുഭാഗത്താണ് ഇവരുടെ വീട്. ഇവിടെനിന്നിറങ്ങി റോഡ് മുറിച്ചുകടന്നുവേണം തൃശ്ശൂരിലേക്ക് പോകാന്‍. വീട്ടില്‍നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം. ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്ക് മരണത്തിനിടയാക്കി.