കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. ഏറ്റവും സ്വീകാര്യമായ പട്ടികയാണ് വന്നത്. ചില നേതാക്കൾക്ക് അസൗകര്യമുള്ളതു കൊണ്ടാണ് ഇന്നലെ പങ്കെടുക്കാതിരുന്നത്.കെ.സുധാകരന് തന്നോട് അതൃപ്തിയില്ല. ഇന്നലെയും തലയിൽ കൈവെച്ച് അനുഗ്രഹിച്ചാണ് വിട്ടതെന്നും സണ്ണി ജോസഫ്
പറഞ്ഞു. പുതിയ സംഘടന നേതൃത്വം വന്നതിനുശേഷം കേന്ദ്ര നേതൃത്വവുമായി ആശയവിനിമയത്തിനായിട്ടാണ് ദില്ലിയില്‍ വന്നത്. എല്ലാ വിഷയങ്ങളും ചർച്ചയാകും. മറ്റു സംഘടന ഭാരവാഹികളെ തീരുമാനിക്കുന്നത് അടക്കമുള്ളത് ചർച്ച ചെയ്യും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്ത മാത്രമാണ്. മൊത്തത്തിൽ അഴിച്ചു പണിയല്ല ആവശ്യമായ അഴിച്ചുപണികൾ നടക്കും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസിലെ പല ഘട്ടങ്ങളിലെ അപേക്ഷിച്ച് വളരെ ഐക്യത്തിലാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന് കാരണം അന്യായ സ്ഥലം...

0
കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന്...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപണം

0
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം...

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന്...

0
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും...

എറിയാട് പഞ്ചായത്തിൽ രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയ സംഭവത്തിൽ 19 പേർക്കെതിരെ പോലീസ് കേസ്

0
തൃശൂർ: എറിയാട് പഞ്ചായത്തിൽ രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയ സംഭവത്തിൽ 19...