റിയാദിന് സമീപം റോഡപകടം : രണ്ട് മലയാളികള്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : വടക്കന്‍ റിയാദിലെ അല്‍ഖസീം പ്രവിശ്യയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അല്‍റസ്സ് പട്ടണത്തിലുണ്ടായ റോഡപകടത്തില്‍ ബന്ധുക്കളായ രണ്ട് മലയാളി യുവാക്കള്‍ മരണപ്പെട്ടു. മലപ്പുറം മക്കരപറമ്പ്, കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി, വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസ്സൈന്‍ (23) എന്നിവരാണ് മരിച്ചത്. ഇഖ്ബാലിന്റെ ഭാര്യാ സഹോദരനാണ് ഹുസ്സൈന്‍.

വെള്ളിയാഴ്ച്ച പുലരുന്നതിന് മുമ്പ് മൂന്ന് മണിയോടെയായിരുന്നു ദുരന്തം. ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച്‌ വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു. റിയാദില്‍ നിന്ന് കുടുംബ സമേതം വ്യാഴാഴ്ച്ച രാത്രി മദീനാ സിയാറത്തിനായി പുറപ്പെട്ട സംഘമാണ് അപകടത്തിന് ഇരയായത്. ബന്ധുക്കളായ പതിനൊന്ന് പേരും ഡ്രൈവറും ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ അഞ്ചു പേര്‍ അല്‍റസ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് നിസ്സാരമല്ല. പരിക്കേറ്റ മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ മാത്രമേ വേണ്ടി വന്നുള്ളൂ. അല്‍റസ്സ് പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നബ്ഹാനിയ ആണ് അപകടം സംഭവിച്ച സ്ഥലം. പ്രദശത്തെ മലയാളി സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ദുരിതാശ്വാസ, മരണാനന്തര നടപടികളുമായി രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...