തൃശൂര്‍ : ചെറുതുരുത്തിയില്‍ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. ചെറുതുരുത്തി പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കടയ്ക്ക് സമീപം നിന്നിരുന്ന യുസഫിനെ ലോറി ഇടിക്കുകയായിരുന്നു. മീന്‍ കച്ചവടക്കാരന്‍ ആണ് മരിച്ച യൂസഫ്. മുക്കത്ത് നിന്നും റബ്ബര്‍ പാല്‍ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേയ്ക്ക് പോയ ലോറി ആണ് അപകടത്തില്‍ പെട്ടത്. ഡ്രെെവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു
RECENT NEWS
Advertisment