മന്ത്രി വി അബ്ദുറഹ്മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ ‘തീവ്രവാദി’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ കെ ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മന്ത്രി വി അബ്ദുറഹ്മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ ‘തീവ്രവാദി’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ കെ ടി ജലീല്‍. മഹാത്മാ ഗാന്ധിയെ വധിച്ചത് ഒരു മുസ്ലീമാണെന്ന വ്യാജ പ്രചരണം തുടക്കത്തിലേ തന്നെ മൗണ്ട് ബാറ്റണ്‍ പ്രഭു തടഞ്ഞ സംഭവം ചൂണ്ടിക്കാണിച്ചാണ് തവനൂര്‍ എംഎല്‍എയുടെ പ്രതികരണം. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും 35 പോലീസുകാരെ അക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്ത ചാനലുകളില്‍ എഴുതിക്കാണിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ മനസ്സിലേക്ക് ഓടിവന്നത് മൂന്നര പതിറ്റാണ്ട് മുമ്പ് വായിച്ച ഡൊമിനിക്കിന്‍റെയും ലാരിയുടെയും വരികളാണ്. വിഴിഞ്ഞം സമരനേതൃത്വത്തിലുള്ള പുരോഹിതന്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് എംഎല്‍എ പ്രതികരിച്ചു.

പാലാ ബിഷപ്പും ഫാദര്‍ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ അത്യന്തം വര്‍ഗീയവും വംശീയവുമായ പ്രസ്താവനകള്‍ കടുത്ത വര്‍ഗീയവാദികള്‍ പോലും ഇന്നോളം പറഞ്ഞിട്ടില്ലാത്ത കാര്യമാണ്. ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഖകരമാണ്. കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി അബ്ദുറഹ്മാനെതിരെ തിയോഡോഷ്യസ് നടത്തിയ പേരില്‍ തന്നെ തീവ്രവാദമുണ്ടെന്ന പ്രസ്താവന വന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ രംഗത്ത് വരാത്തത് അത്ഭുതകരമാണ്. വേദവും മതവും പഠിക്കാത്ത ഒരു സാധാരണക്കാരന്‍റെ മനസ്സില്‍ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡഷ്യസുമെല്ലാം ചിന്തിക്കുന്നതും പറയുന്നതും.

അച്ഛന്‍മാര്‍ക്ക് വായില്‍ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാന്‍ വയ്യ. ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കില്‍ മര്യാദ. മര്യാദ കേടാണെങ്കില്‍ മര്യാദ കേട്. എന്തു വേണമെന്ന് പിതാക്കന്‍മാര്‍ക്ക് തീരുമാനിക്കാം. തവനൂര്‍ എംഎല്‍എ മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞത്ത് നടന്നത് താനൂര്‍ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യം.

ഡൊമിനിക്ക് ലാപിയറും ലാരി കോളിന്‍സും കൂടി എഴുതിയ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന പുസ്തകം 35 വര്‍ഷം മുമ്പാണ് വായിച്ചത്. അതിലൊരു സംഭവം പറയുന്നുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിച്ച വാര്‍ത്ത ഞെട്ടലോടെ ലോകം കേട്ട നിമിഷങ്ങള്‍. ഇന്ത്യ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആളുകള്‍ ദുഃഖം സഹിക്കവയ്യാതെ വാവിട്ടു കരയുന്നു. രാഷ്ട്ര നേതാക്കള്‍ സ്തബ്ധരായി. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത മണിക്കൂറുകള്‍. ആരാണ് ഘാതകന്‍? കേട്ടവര്‍ കേട്ടവര്‍ പരസ്പരം ചോദിച്ചു. ഒരാള്‍ക്കും ഒരു നിശ്ചയവുമില്ല.

ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു വാര്‍ത്തയറിഞ്ഞ് അങ്ങേയറ്റം ആശങ്കയോടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പരിസരം മുഴുവന്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കവെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു. ‘ഗാന്ധിജിയെ കൊന്നത് ഒരു മുസ്ലിമാണ്’. ഇതുകേട്ട മൗണ്ട് ബാറ്റര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ പ്രതികരിച്ചു. അല്ല മുസ്ലിമല്ല ഗാന്ധിജിയെ കൊന്നത്. ആ സമയത്തും അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. ‘ഘാതകന്‍ ഒരു മുസ്ലിമാകരുതേ’. അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമോര്‍ത്തായിരുന്നു മൗണ്ട് ബാറ്റന്‍റെ ആത്മഗതം, കെ ടി ജലീല്‍ ഓര്‍മ്മിപ്പിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....