യുവാവിനെ വാഹനമിടിച്ചിട്ട് നിർത്താതെ പോയ സംഭവം ; കടവന്ത്ര സിഐയെ കാസർകോട്ടേക്ക് സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി കടവന്ത്ര എസ് എച്ച് ഒ യെ സ്ഥലം മാറ്റി.കാസർകോട് ചന്തേര സ്റ്റേഷനിലേക്കാണ് സി.ഐ മനോജിനെ മാറ്റിയത്. കൊച്ചി ഹാർബർ പാലത്തിൽ വെച്ച് സി ഐ ഓടിച്ചിരുന്ന വാഹനം യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കേസിലാണ് നടപടി. അതിനിടെ സംഭവത്തിൽ കേസ് എടുക്കാൻ വൈകിയത് സംബന്ധിച്ച തോപ്പുംപടി പോലീസിന്റെ വീഴ്ചയിൽ അന്വേഷണം തുടരുകയാണ്. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടത്തിൽ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിയായ വിമൽ ജോളി നേരിട്ട് പരാതി നൽകിയിട്ടും നാലു ദിവസങ്ങൾക്ക് ശേഷം കേസെടുത്തത് കടവന്ത്ര സിഐയെ സംരക്ഷിക്കാൻ ആയിരുന്നുവെന്നാണ് തോപ്പുംപടി പോലീസിനെതിരായ ആക്ഷേപം.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെ ഹാർബർ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി വിമൽ ജോളിയെയാണ് സിഐ ജിപി മനുരാജ് ഓടിച്ചിരുന്ന കാർ ഇടിച്ചിട്ടത്. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ രണ്ട് കിലോമീറ്റർ അപ്പുറത്ത് വച്ച് നാട്ടുകാർ തടയുകയായിരുന്നു. സിഐയും വനിതാ സുഹൃത്തുമാണ് കാറിനുളളിലുണ്ടായിരുന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന വിമൽ ജോളിക്ക് കൈക്കും വയറിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസെടുക്കാത്തത് വിവാദമായതോടെയാണ് തോപ്പുംപടി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...