തിരുവനന്തപുരം: റോഡ് അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യ ചികില്‍സ ഉറപ്പാക്കും . പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി ഉച്ചകഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും പ്രവര്‍ത്തിക്കും.
സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 526 കോടി. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവന്‍സ് 50 രൂപ വര്‍ധിപ്പിച്ചു. പ്രീപ്രൈമറി ആയമാര്‍ക്ക് 10 വര്‍ഷം വരെ 500 രൂപയും 10 വര്‍ഷത്തിനു മേല്‍ ആയിരം രൂപയും വേതനം വര്‍ധിപ്പിക്കും.