ഗുഡ്സും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു ; പച്ചക്കറി വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) ആണ് മരണപ്പെട്ടത്. പച്ചക്കറി വ്യാപാരിയായ നവാസ് സഞ്ചരിച്ചിരുന്ന ഗുഡ്സും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാനായ ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് കയറ്റി വന്ന ലോറിയുമായി ഗുഡ്സ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ്: അബ്ദുസമദ് നെടുവേലിൽ, മാതാവ്: നബീസ, ഭാര്യ: സുഹറ, സഹോദരൻ: നജീബ്. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...