ബൈക്കിൽനിന്ന് വെള്ളക്കെട്ടിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽനിന്ന് റോഡരികിലെ വെള്ളക്കെട്ടിലേക്ക് തെറിച്ചു വീണ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത യുവാവിനെ ഗുരുതര പരുക്കുകളോടെ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പീരുമേട് കരടിക്കുഴി പട്ടുമുടി കല്ലുമുടിയിൽ സജീവ് കുമാർ (34) ആണ് മരിച്ചത്. പീരുമേട് പാമ്പനാർ എസ്റ്റേറ്റ് സതീഷിന് (35) ആണ് പരുക്കേറ്റത്.

ഇന്നലെ 7ന് ശേഷം പത്ത നംതിട്ട ശബരിമല ഇടത്താവളത്തിന് സമീപമായിരുന്നു അപകടം. കൊല്ലം പൂയപ്പള്ളിയിൽ നിർമാണ തൊഴിലാളികളായ ഇവർ റാന്നിയിലുള്ള കരാറുകാരനെ കാണാൻ പോയി തിരികെ വരുമ്പോൾ റോഡിൽ തെന്നി ബൈക്ക് വയലിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് ആംബുലൻസ് എത്തി സതീഷിനെ ആശുപത്രിയിൽ എത്തിച്ചു. ഈ സമയം വെള്ളത്തിൽ മുങ്ങിപ്പോയ സജീവ് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. സതീഷിന്റെ പോക്കറ്റിൽ 2 മൊബൈൽ ഫോൺ കണ്ട് സംശയം തോന്നിയ ആംബുലൻസ് ജീവനക്കാർ വിവരം തിരക്കിയെങ്കിലും താൻ ഒറ്റയ്ക്കായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ഇതിൽ ഒരു ഫോണിലേക്ക് വന്ന കോളിൽ നിന്നാണ് സതീഷിനൊപ്പം രണ്ടാമതൊരാൾ കൂടി യാത്രചെയ്തെന്ന വിവരം ആംബുലൻസ് ജീവനക്കാർക്ക് ലഭിച്ചത്.

തുടർന്ന് അപകട സ്ഥലത്ത് തിരികെയെത്തി നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കിടക്കുകയായിരുന്ന സജീവിനെ കണ്ടെത്തിയത്. വെള്ളക്കെട്ടിൽ നിന്ന് കരയിലേയ്ക്ക് എടുത്തപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.  ഇരുവരും മദ്യ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...