വൺവേ തെറ്റിച്ചു വന്ന പിക്ക് അപ്പ്‌ വാനിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പ്ലാച്ചേരി റോഡിൽ വൺവേ തെറ്റിച്ച് അമിതവേഗത്തിൽ വന്ന പിക്ക് അപ്പ്‌ വാൻ ഓട്ടോയിൽ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പ്ലാച്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വന്ന ഓട്ടോയിൽ ഇന്നലെ ഉച്ചക്ക് ശേഷം 2 മണിയോടെ ഇട്ടിയപ്പാറ പോസ്റ്റ്‌ ഓഫീസിന് സമീപം വെച്ച് ഇടിച്ചാണ് അപകടമുണ്ടായത്. റാന്നി നെല്ലിയ്ക്കാമൺ കരിംകുറ്റി മിനിവിലാസം വീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ ബാഹുലേയൻ നായരാ(57)ണ് മരിച്ചത്.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. പിക്ക് അപ്പ്‌ ഡ്രൈവർ കോട്ടയം പൂഞ്ഞാർ നടുഭാഗം മറ്റക്കാട് ഇലവുങ്കൽ അൻസാരിയുടെ മകൻ അൻസലി(30)നെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു കറങ്ങിത്തിരിഞ്ഞ ഓട്ടോയിൽ പിന്നിൽ വന്ന സ്കൂട്ടർ ഇടിച്ച് യാത്രികരായ ദമ്പതികൾക്ക് നിസ്സാരപരിക്കേറ്റു. ഇടിയിൽ തെറിച്ച് റോഡിൽ വീണാണ് ഇരുവർക്കും പരിക്കേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...