ഓണം ഒരുമയുടെ ആഘോഷം : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്രത്തോളം പാരമ്പര്യവും സംസ്കൃതിയും വിളിച്ചോതുന്ന മറ്റൊരു ഉത്സവവും ലോകത്ത് എവിടെയും കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. സെപ്റ്റംബർ 9 മുതൽ 12 വരെ നീണ്ട് നിൽക്കുന്ന പരിപാടിക്കാണ് ഗാന്ധി സ്മൃതി മൈതാനിയിൽ തുടക്കമായത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഓണാഘോഷം 2022 സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ ഡി സജി അധ്യക്ഷത വഹിച്ചു.

വൈസ്ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, ആർ തുളസീധരൻ പിള്ള, രേഖ അനിൽ, ശ്രീനാദേവിക്കുഞ്ഞമ്മ, റോണി പാണന്തുണ്ടിൽ, അജി പി വർഗ്ഗീസ്, ബീന ബാബു, സിന്ധു തുളസിധരക്കുറുപ്പ്, എം അലാവുദിൻ, പി ബി ഹർഷകുമാർ, അഡ്വ മനോജ്,ഏഴംകുളം നൗഷാദ്, റ്റി മുരുകേഷ്, ഉമ്മൻ തോമസ്, സജു മിഖായേൽ, വർഗീസ് പേരയിൽ, ജയൻ അടൂർ, രാജൻ സുലൈമാൻ, അനിൽ നെടുമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ഭാരത് ഭവന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ നടന്നു. ഇതിൽ അഞ്ച്‌ സംസ്ഥാനങ്ങളിലെ കലാസംഘങ്ങൾ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...