റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മരട്: എറണാകുളം നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അപകടം. നഗരസഭയുടെ ഹാളില്‍ നടന്ന വിവാഹ ചടങ്ങിലും തൊട്ടടുത്ത വീട്ടിലെ അടിയന്തരചടങ്ങിലും പങ്കെടുത്ത് തിരിച്ച് വീട്ടിലേക്കു പോകുകയായിരുന്നു മീര. ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കവെ അരൂര്‍ ഭാഗത്തും നിന്നും വൈറ്റിലയിലേക്കു പോകുകയായിരുന്ന പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

ഇടിച്ചതറിയാതെ മുന്നോട്ട് പോയ വാഹനം ഇവരുടെ ദേഹത്തു കൂടെ കയറിയിറങ്ങി.ഡ്രൈവറെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ വഴിവിളക്കുകള്‍ തെളിയാതിരുന്നതിനാല്‍ റോഡ് മുറിച്ചുകടന്നത് കണ്ടില്ലെന്ന് ഡ്രൈവര്‍ പറയുന്നു. ഇതേ സ്ഥലത്തു തന്നെ മുമ്പും അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: വിനോദ്, വിദ്യ. മരുമക്കള്‍: നിധീഷ്, അര്‍ച്ചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...