കോഴിക്കോട്: കൂടരഞ്ഞി സ്വദേശിയായ യുവാവ് കര്‍ണ്ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. വളയത്തില്‍ തോംസണ്‍ ജോസഫിന്റേയും മോളി ടോംസന്റേയും മകന്‍ കിരണ്‍ തോംസണ്‍ (25) ആണ് മൈസൂര്‍ നഞ്ചങ്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.
മൈസൂര്‍ റിഷി എഫ്‌ഐബിസിയില്‍ എഞ്ചിനീയറായ കിരണ്‍ തോംസണ്‍ ജോലി സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ കൂടരഞ്ഞിയില്‍ എത്തിക്കും. സംസ്കാരം നാളെ വൈകുന്നേരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. ദീപക് തോംസണ്‍ (എഞ്ചിനീയര്‍, ദുബായ്) ഏക സഹോദരനാണ്.