കേരളത്തില്‍ ഒരുകാരണവശാലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാനാവില്ല : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഒരുകാരണവശാലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. എന്നാല്‍ അനിവാര്യമായ സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് സര്‍വ്വകക്ഷി​ യോഗം വി​ളി​ച്ചി​രി​ക്കുകയാണ്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ ഉള്‍പ്പടെയുളള കാര്യങ്ങള്‍ യോഗത്തി​ല്‍ ചര്‍ച്ചചെയ്യും. ഈ യോഗത്തി​ല്‍ ഉയരുന്ന അഭി​പ്രായങ്ങള്‍കൂടി​ പരി​ഗണി​ച്ചാവും തി​ങ്കളാഴ്ച ചേരുന്ന മന്ത്രി​സഭായോഗം സമ്പൂര്‍ണ ലോക്ക്ഡൗണി​ല്‍ തീരുമാനമെടുക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

രോഗി​കളുടെ എണ്ണം കൂടുന്ന സാഹചര്യത്തി​ല്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍​ പ്രഖ്യാപി​ക്കണമെന്ന നി​ര്‍ദ്ദേശം ആരോഗ്യവകുപ്പാണ് മുന്നോട്ടുവച്ചത്. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍​ പ്രയാേഗി​കമല്ലെന്നും പ്രാദേശിക തലത്തിലുള്ള ലോക്ക്ഡൗണാണ് കൊവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമെന്നും ഐ എം ഐ കഴി​ഞ്ഞദി​വസം വ്യക്തമാക്കി​യി​രുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...