ചിറങ്ങരയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ അപകടം ; യാത്രികര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചാലക്കുടി ചിറങ്ങരയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ സ്ലാബ് വീണ്ടും സര്‍വീസ് റോഡിലേക്ക് വീണു. ഇത് മൂന്നാം തവണയാണ് സ്ലാബ് റോഡിലേക്ക് വീഴുന്നത്. തലനാരിഴക്കാണ് വാഹന യാത്രികര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന സ്ലാബാണ് സര്‍വീസ് റോഡിലേക്ക് വീണത്. ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്. എന്നാല്‍ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അളക്ഷ്യമായി സ്ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്നത്. നേര്‍ത്തെ സ്ലാബ് വീണ് ഒരു വാഹനത്തിന് കേടുപാടുകള്‍ വന്നിരുന്നു.

പിന്നീട് ഒരുതവണ സ്ലാബ് വീണപ്പോള്‍ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുടേയും തൊഴിലാളികളുടേയും ജീവന് വരെ അപകടമുണ്ടാക്കുന്ന ഈ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ആവശ്യമായ ഒരു സുരക്ഷാ ക്രമീകരണങ്ങളും അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. സ്ലാബുകള്‍ തുടര്‍ച്ചായി വീഴുന്ന സാഹചര്യമുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...