വിജയ് ശിവഗംഗയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ അപകടം

For full experience, Download our mobile application:
Get it on Google Play

ശിവഗംഗ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് ശിവഗംഗയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ അപകടം. വിജയ്‌യുടെ വാഹനത്തെ പിന്തുടർന്ന് ബൈക്കിൽ സഞ്ചരിച്ച യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രചാരണ വാഹനത്തിന് തൊട്ടുപിന്നാലെ ബൈക്കുകളിൽ സഞ്ചരിക്കുകയായിരുന്നു യുവാക്കൾ. ഇതിനിടെ മൊബൈൽ ഫോണിൽ സെൽഫി എടുക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. അപകടത്തിൽപ്പെട്ടവർക്ക് എത്രത്തോളം പരിക്കേറ്റു എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികൾക്കിടെയുണ്ടാകുന്ന അപകടങ്ങൾ വലിയ ചർച്ചയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരൂരിൽ നടന്ന വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടിരുന്നു. മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും സുപ്രിംകോടതി ഈ കേസ് സിബിഐക്ക് കൈമാറിയിരിക്കുകയാണ്. നിലവിൽ സിബിഐ ഈ കേസിൽ അന്വേഷണം നടത്തിവരികയാണ്.2024 ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകം രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നടന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ആദ്യമായി മത്സരിച്ചു.

ആകെയുള്ള 30 സീറ്റുകളിൽ 28 ഇടത്ത് ടിവികെ മത്സരിച്ചപ്പോൾ 2 സീറ്റുകൾ സഖ്യകക്ഷിയായ ‘നേയം മക്കൾ കഴകമാണ് മത്സരിച്ചത്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന സുരക്ഷാ വീഴ്ചകളും അപകടങ്ങളും വിജയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ആരാധകരുടെയും പ്രവർത്തകരുടെയും നിയന്ത്രണാതീതമായ ആവേശമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...