21.7 C
Pathanāmthitta
Thursday, February 9, 2023 2:05 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ഇടുക്കിയില്‍ തീര്‍ത്ഥാടക വാഹനം കൊക്കയിലേക്ക് മറിഞ്ഞ സംഭവം ; അപകടം ദുഃഖകരമെന്ന് റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടം ദുഃഖകരമെന്ന് ഇടുക്കി എംഎല്‍എയും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ഏകോപന ചുമതല നല്‍കിയതായും മന്ത്രി അറിയിച്ചു. ഇന്നലെ രാത്രിയിലാണ് കുമളി-കമ്പം റോഡില്‍ അപകടമുണ്ടായത്. അപകടത്തില്‍ എട്ട് തീര്‍ത്ഥാടകര്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡിക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

ll
bis-new-up
KUTTA-UPLO
previous arrow
next arrow

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് ടവേര കാര്‍ വീണത്. ഏഴ് പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.നാഗരാജ് , ദേവദാസ് , ശിവകുമാര്‍, ചക്കംപെട്ടി സ്വദേശി മുനിയാണ്ടി , മറവപ്പെട്ടി സ്വദേശി കന്നി സ്വാമി , ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. കുമളി പോലീസും തമിഴ്‌നാട് പോലീസും ഫയര്‍ ഫോഴ്‌സും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി. അമിത വേഗതയോ ഡ്രൈവര്‍ ഉറങ്ങി പോയതോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

self

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

bis-new-up
dif
Alankar
WhatsAppImage2022-07-31at72836PM
previous arrow
next arrow
KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
ll

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow