ചൈനയുടെ ആണവ അന്തര്‍വാഹിനിയിൽ അപകടം ; 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏതാനും മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് യു.കെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിദേശ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്തര്‍വാഹിനിയുടെ ഓക്സിജന്‍ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പിഎല്‍എ നേവി സബ്‍മറൈന്‍ 093-417 എന്ന അന്തര്‍വാഹിനിയിലാണ് സംഭവം. ക്യാപ്റ്റനായ കേണല്‍ സു യോങ് പെങും 21 ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നും ഡെയിലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം ഓഗസ്റ്റ് 21നാണ് അപകടമുണ്ടായത്. 22 ഓഫീസര്‍മാരും ഏഴ് ഓഫീസര്‍ കേഡറ്റുകളും ഒന്‍പത് പെറ്റി ഓഫീസര്‍മാരും 17 നാവികരും മരിച്ചുവെന്നാണ് കണക്ക്. ഓക്സിജന്‍ സംവിധാനത്തിന്റെ തകരാര്‍ കാരണം ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...

ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ്...

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...