ഇംഗ്ലണ്ട് : ഇംഗ്ലണ്ടിലുണ്ടായ കാറപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപ്പുഴ കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ബിന്‍സിന്‍റെ ഭാര്യ അനഘ, രണ്ട് വയസുള്ള കുഞ്ഞ്, അര്‍ച്ചനയുടെ ഭര്‍ത്താവും പത്തനംതിട്ട വല്ലച്ചിറ സ്വദേശി നിര്‍മല്‍ രമേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനഘയും കുഞ്ഞും ഓക്സ്ഫെഡ് എന്‍.എച്ച്.എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചെല്‍സ്റ്റര്‍ഹാമിലെ പെഗിന്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെയായിരുന്നു അപകടം. ഓക്സ്ഫെഡിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 2021 ആഗസ്റ്റിലാണ് ബിന്‍സ് കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയത്. ലൂട്ടന്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്നു അനഘ.