ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാ​വേ​ലി​ക്ക​ര : ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യ​ത്തി​ല്‍ സ​ന്ധ്യ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കേ​സി​ലാ​ണു പ്ര​തി​യെ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. പെണ്‍കുട്ടി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​ണ്.

അറസ്റ്റിലായ പ്രതി സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ സ്വകാര്യ വിഷമങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ച്‌ അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് യഥാര്‍ഥ പേരും ഫോണ്‍ നമ്പറും കണ്ടെത്തുകയായിരുന്നു.

പോലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു മനസ്സിലായില്ലെന്നു വിദ്യാര്‍ത്ഥിനി പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. സമൂഹമാധ്യമത്തില്‍ ചന്തു എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് വിദ്യാര്‍ത്ഥിനിയുമായി സൗഹൃദമുണ്ടാക്കിയത്. 9 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. ഒ​രാ​ഴ്ച നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തൃ​ശൂ​രി​ല്‍ നി​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ സ​ന്ധ്യ​യു​ടെ പേ​രി​ല്‍ 2016ല്‍ 14 ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​നു കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു പോ​ക്‌​സോ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...