വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക്‌ കടക്കാൻ ശ്രമം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചവറ : വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്ര കല്യാണമണ്ഡപത്തിനു സമീപം കല്‍പാംകുളംവീട്ടില്‍ വാടകയ്ക്കുതാമസിക്കുന്ന ശ്രീലത(42)യാണ് പിടിയിലായത്. ചവറയിലെ വിലാസംവെച്ച്‌ വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിച്ചതായി ജില്ലാ പോലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍മാറാട്ടത്തിന് യുവതിയുടെ പേരില്‍ 2021 ഓഗസ്റ്റില്‍ ചവറ പോലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ശ്രീലത നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച്‌ കുടുങ്ങിയത്. വസന്ത ജനാര്‍ദനന്‍, വസന്താലയം, മുകന്ദപുരം, ചവറ എന്ന വ്യാജവിലാസത്തിലെടുത്ത പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ ഇവര്‍ സൗദിയില്‍ ജോലിചെയ്തു വരികയായിരുന്നു. അവധികഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തിരികെ സൗദിയിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായതെന്നാണ് സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്.

വിമാനത്താവള അധികൃതരുടെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ചവറ സിഐ. എ.നിസാമുദീന്റെ നേതൃത്വത്തില്‍ എസ്‌ഐ. നൗഫല്‍, എസ്.സി.പി.ഒ.മാരായ തമ്ബി, സബിത എന്നിവരടങ്ങിയ സംഘം യുവതിയെ അറസ്റ്റ് ചെയ്ത് ചവറയിലെത്തിച്ച്‌ കോടതിയില്‍ ഹാജരാക്കി. ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ പലതവണ വിദേശത്ത് പോയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....