കൊച്ചി : എറണാകുളം വൈറ്റിലയിൽ ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ച് 12 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ട്രാവലറിൽനിന്ന് പുറത്തെടുത്തത്.
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു ; 12 പേർക്ക് പരിക്ക് – നാല് പേരുടെ നില ഗുരുതരം
RECENT NEWS
Advertisment