അപകടത്തില്‍പെട്ട ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച്‌ തടി വ്യാപാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചവറ : ദേശീയപാതയില്‍ ശങ്കരമംഗലത്ത് അപകടത്തില്‍പെട്ട ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച്‌ തടി വ്യാപാരി മരിച്ചു. ആലപ്പുഴ മുഹമ്മ കോയിപ്പുറം സ്വദേശി ഗോപാലകൃഷ്ണന്‍ (66) ആണ് മരിച്ചത്. ഡ്രൈവര്‍ ചേര്‍ത്തല വാരണം സ്വദേശി രാജു പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ഞായര്‍ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. എസ്.ബി.ഐ ശാഖയ്ക്കു മുന്നില്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു കിടന്ന കമ്പി കയറ്റിയ ലോറിക്കു പിന്നില്‍ ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് തടി കയറ്റിപോയ ലോറി ഇടിച്ചു കയറുകയായിരുന്നു.

കാബിനില്‍ കുടുങ്ങിയ ഗോപാലകൃഷ്ണനെ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന പുറത്തെടുത്തത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടം നടന്ന സ്ഥലത്ത് വെളിച്ചം കുറവായതിനാല്‍ അടുത്ത് എത്തിയപ്പോഴാണ് ലോറി ഉണ്ടെന്നത് മിനിലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്രെയിനെത്തിച്ചാണ് വാഹനങ്ങള്‍ മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...