കോഴിക്കോട് വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിനു പോയ വിദ്യാർഥിനിയും അച്ഛനും കാറപകടത്തിൽ മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം അമ്പലക്കുന്ന് കുംഭാര കോളനിയിലെ പഴമ്പാലക്കോട്ട് കുമാരൻ (43), മകൾ നന്ദന (18) എന്നിവരാണ് മരിച്ചത്. കുമാരന്റെ ഭാര്യ ജയന്തി (36), കാർ ഡ്രൈവർ പ്രശാന്ത് (28) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ മലാപ്പറമ്പ്– വെങ്ങളം ബൈപാസിൽ മൊകവൂർ കാമ്പുറത്തുകാവിനു സമീപം കാറും ലോറിയുമായി കുട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ബിഎസ്‌സി നഴ്സിങ്ങിനു പ്രവേശനം ലഭിച്ചതിനെ തുടർന്നു പുലർച്ചെയോടെയാണ് ഇവർ വീട്ടിൽ നിന്നും പുറപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്കു വരികയായിരുന്നു ലോറി. കുമാരൻ തൽക്ഷണം മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ സന്ധ്യയോടെയാണ് നന്ദന മരിച്ചത്. കളിമൺ ചുമർ ചിത്ര നിർമ്മാണ യൂണിറ്റ് ഉടമയായിരുന്നു കുമാരൻ. മറ്റു മക്കൾ: നയന, നമിത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...