സി.യു.സി കളായിരിക്കും കോണ്‍ഗ്രസിന്റെ വരും കാലത്തെ ശക്തികേന്ദ്രം ; പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസിന് താഴെ തട്ടില്‍ ശക്തി പകരുവാന്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ സജ്ജമാക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു.
സി.യു.സി റിസോഴ്സ് പോഴ്സണ്‍മാരുടെ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപത് വീടുകള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സി.യു.സി കളായിരിക്കും കോണ്‍ഗ്രസിന്റെ വരും കാലത്തെ ശക്തികേന്ദ്രമെന്നും പി.ജെ കുര്യന്‍ പറഞ്ഞു. താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെപോയതാണ് പ്രസ്ഥാനം ജനങ്ങളില്‍ നിന്ന് അകലുവാനും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുവാനും ഇടയാക്കിയത്.

സി.പി.എമ്മിന്റെ അതിക്രമങ്ങള്‍ക്കെതിരെയും കൊടിയ അഴിമതിക്കെതിരെയും പ്രതികരിക്കാന്‍ സാധാരണക്കാര്‍ തയ്യാറാണ്. എന്നാല്‍ അവരെ സംയോജിപ്പിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പലപ്പോഴും വേണ്ടരീതിയില്‍ കഴിയുന്നില്ല. സി.യു.സി കളുടെ ആവിര്‍ഭാവത്തേടെ ഇതിന് മാറ്റം ഉണ്ടാകുകയാണ്. പുതുതായി നൂറ് കണക്കിന് പുതുമുഖങ്ങള്‍ കോണ്‍ഗ്രസിന് താഴേതട്ടില്‍ നേതൃത്വം നല്‍കാന്‍ സി.യു.സി രൂപീകരണത്തിലൂടെ കഴിയുന്നുണ്ടെന്നും പി.ജെ കുര്യന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സി.യു.സി ജില്ലാ കണ്‍വീനര്‍ അഡ്വ.എ.സുരേഷ് കുമാര്‍, കോ – ഓര്‍ഡിനേറ്റര്‍ വെട്ടൂര്‍ ജ്യോതി പ്രസാദ്, ജെസി വര്‍ഗ്ഗീസ്, വില്‍സണ്‍ തുണ്ടിയത്ത്, കെ.ജി റജി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...