ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

For full experience, Download our mobile application:
Get it on Google Play

ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം മൊസാദ് പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട് . മുതിർന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആളുകളെ റിക്രൂട്ട് ചെയ്യാൻ ഇറാൻ ഭരണകൂടത്തിന്റെ ശ്രമം ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പരാജയപ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇസ്രയേലാണ് റിപ്പോർട്ട് ചെയ്തത്. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിനുള്ളിൽ കടന്നുകയറി ആക്രമണം നടത്തുന്നതിനായി ക്രിമിനൽ സംഘങ്ങളിൽനിന്നും ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതി.

ഗൂഢാലോചന നടത്തിയ രണ്ടുപേരെ മൊസാദ് തിരിച്ചറിഞ്ഞു. ഫ്രാൻസിൽ താമസിക്കുന്ന ‘ഫിലിപ്പ്’ എന്ന് വിളിപ്പേരുള്ള എന്ന ക്രിമിനൽ പ്രവ‍ർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളെ ഇതിനായി ചുമതലപ്പെടുത്തിയെന്നും കണ്ടെത്തി. ഇറാനിയൻ രഹസ്യാന്വേഷണ മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ഇയാളെ ചുമതലപ്പെടുത്തിയത്. ചർച്ചകൾക്കായി ഫിലിപ്പ് പലവട്ടം ഇറാനിലേക്ക് പോയി. ഇസ്രയേലി‍ൽ സന്ദർശനം നടത്തുന്ന വിദേശികളുടെ വിവരങ്ങൾ ശേഖരിക്കാനും ഇയാൾക്ക് നിർദേശമുണ്ടായിരുന്നു. ഏറെനാളായി മൊസാദ് ഈ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറാനിൽ ഫിലിപ്പുമായി ആശയവിനിമയം നടത്തിയവരുടേയും ചുമതല ഏൽപ്പിച്ചവരുടേയും പേരുവിവരങ്ങളും മൊസാദ് തിരിച്ചറിഞ്ഞിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...