പാലക്കാട് : ദേശീയപാത കുതിരാനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശി അക്ഷയിനും കൂടെയുണ്ടായിരുന്ന യുവതിക്കുമാണ് പരിക്കേറ്റത്. ഒരേ ദിശയില്‍ നിന്നും വന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയിലേക്ക് പോയി.
20 മിനിറ്റ് നീണ്ട നാട്ടുകാരുടെ പരിശ്രമത്തിലാണ് രണ്ട് പേരെയും പുറത്ത് എടുത്ത് പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ടണല്‍ കഴിഞ്ഞ് ലോഡുള്ള വാഹനം വേഗതയില്‍ പോകുന്നതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തുരങ്കം കഴിഞ്ഞ് ഇറക്കത്തില്‍ സ്പീഡ് ബ്രൈയ്ക്കറുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.