ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ആനിമേഷന്‍ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസില്‍ നിന്ന് ചാടിയ 12 വയസുകാരന്‍ മരിച്ചു. ഫൂല്‍ബഗന്‍ ഏരിയയിലെ പതിനൊന്ന് നിലയുള്ള കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് കുട്ടി ചാടിയതെന്ന് പോലീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ബിരാജ് പച്ചിസിയാണ് അപകടത്തില്‍ മരിച്ചത്. കുട്ടിയെ അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ടെറസില്‍ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്നും നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

കുടൂതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതു വരെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ആനിമേഷന്‍ സീരീസിലെ രംഗം പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ഇതുവരെ പോലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം വിളിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ നിർണായക യോഗം ഇന്ന് ; കേരളം ഉപാധികളോടെ പി.എം ശ്രീ...

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ...

വിവാഹ അഭ്യർത്ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു ; നാല്...

0
തിരുവനന്തപുരം : പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം ; വെളിപ്പെടുത്തി രാഹുൽ

0
ഡൽഹി : നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ്...

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...