ലോറിയും ബൈക്കും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ദേശീയപാത കുതിരാനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശി അക്ഷയിനും കൂടെയുണ്ടായിരുന്ന യുവതിക്കുമാണ് പരിക്കേറ്റത്. ഒരേ ദിശയില്‍ നിന്നും വന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയിലേക്ക് പോയി.

20 മിനിറ്റ് നീണ്ട നാട്ടുകാരുടെ പരിശ്രമത്തിലാണ് രണ്ട് പേരെയും പുറത്ത് എടുത്ത് പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ടണല്‍ കഴിഞ്ഞ് ലോഡുള്ള വാഹനം വേഗതയില്‍ പോകുന്നതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തുരങ്കം കഴിഞ്ഞ് ഇറക്കത്തില്‍ സ്പീഡ് ബ്രൈയ്ക്കറുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...