മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ വീട്ടമ്മയുടെ കാലിലൂടെ പിന്‍ചക്രം കയറി

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മയുമായി ആശുപത്രിയിലേക്ക്​ പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു. ഇതില്‍ രണ്ടുപേര്‍ക്ക്​ പരിക്കേറ്റു. കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയപാതയില്‍ ചിറ്റടിക്ക്​ സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു വീട്ടമ്മക്ക്​ പരി​ക്കേറ്റ അപകടം. മുന്നോട്ടെടുത്ത ബസില്‍നിന്ന്​ വീണ ചിറ്റടി വയലിപറമ്പില്‍ ലില്ലിക്കുട്ടിയുടെ (54) കാലില്‍കൂടി ബസ് കയറുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിന്​ ബസില്‍ കയറുന്നതിനിടെ പിന്നോട്ടു വീഴുകയായിരുന്നത്രെ.

താന്‍ കയറുന്നതിന് മുമ്പ്​ ബസ് മുന്നോട്ട് എടുത്തതാണ് വീഴാനിടയാക്കിയതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ പാറത്തോടിന് സമീപം മറിഞ്ഞു. ഈ അപകടത്തില്‍ ബസ് കണ്ടക്ടര്‍ കോരുത്തോട് എലവുംപാറയില്‍ എബിന്‍(30), ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്കപറമ്പില്‍ വിജയന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്​. അപകടത്തില്‍ വിജയന്റെ ഇടതുകൈപ്പത്തിയിലെ തള്ളവിരലറ്റു.

ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. മറ്റ് രണ്ടുപേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയാറാകാതെ വന്നതോടെയാണ്​ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിജയന്‍ ഇതിന് തയാറായത്. പത്തനാടുനിന്ന് മുണ്ടക്കയത്ത് സവാരി പോയി മടങ്ങുകയായിരുന്ന ബാബുവിന്റെ ഓട്ടോയാണ് പാറത്തോട്ടില്‍ അപകടത്തില്‍പെട്ടത്. ബാബുവിന് പരിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...