കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം പശു കടിച്ചു ; ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍ : കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ച പശുവിന് ദാരുണാന്ത്യം. മേക്കപ്പാല വാവലുപാറ സ്വദേശി ബേബിയുടെ പശുവാണ് പടക്കം കടിച്ച്‌ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങിയത്. വേങ്ങൂര്‍ കോഴിക്കോട്ടുകുളങ്ങര സ്വദേശിയാണ് പന്നിയെ പിടിക്കാന്‍ പടക്കം വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ബേബിക്ക് മൂന്ന് പശുക്കളുണ്ടായിരുന്നു. ഇതില്‍ മേയാന്‍ വിട്ട പശുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. അബദ്ധത്തില്‍ പശു സ്‌ഫോടകവസ്തു കടിക്കുകയും താടിയെല്ല് തകര്‍ന്ന് മാംസം വിട്ടുതൂങ്ങി രക്തം വാര്‍ന്ന് ചാവുകയുമായിരുന്നു.

പശുവിന് അപകടം പറ്റിയതറിഞ്ഞ് സ്‌ഫോടകവസ്തു വെച്ചവര്‍ ബേബിയുടെ വീട്ടിലെത്തി 27,000 രൂപക്ക് പശുവിനെ വാങ്ങി കേസ് കൊടുക്കുന്നത് തടഞ്ഞു. പശുവിനെ അറുക്കാന്‍ കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ മൂവാറ്റുപുഴ ദയ ഫൗണ്ടേഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പശു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉടമസ്ഥന് പരാതി ഇല്ലാത്തതുകൊണ്ട് പോലീസ് കേസെടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...