മാവേലിക്കര: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു. തക്കേക്കര വാത്തികുളം കാവിന്‍താഴെ ജി.രാജേന്ദ്രന്റെ ഭാര്യ ശ്രീകല ടി(41) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ മാവേലിക്കര പുഷ്പ ജംഗ്ഷന് കിഴക്ക് ഭാഗത്തു വെച്ചായിരുന്നു അപകടം. ശ്രീകല സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ അതേ ദിശയില്‍ സഞ്ചരിച്ച ടിപ്പര്‍ ലോറിയില്‍ തട്ടുകയും നിയന്ത്രണം വിട്ട് ലോറിയ്ക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു.
ഉടനെ ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാവേലിക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ തയ്യല്‍ തൊഴിലാളിയായിരുന്നു ശ്രീകല.