പൗരത്വ ഭേദഗതി അനുകൂല പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്കെതിരെ അറസ്റ്റ് ; ശേഷം ജാമ്യം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് സംഘപരിവാര്‍ സംഘടന നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അഞ്ജിത ഉമേഷിനെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. എറണാകളും പാവക്കുളം ക്ഷേത്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഘപരിവാര്‍ അനുകൂല സംഘടന നടത്തിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു കൊണ്ടുളള യോഗത്തിനിടെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ യുവതി പ്രതികരിക്കുകയായിരുന്നു. ഇതോടെ യോഗത്തിനെത്തിയ സ്ത്രീകൾ അഞ്ജിതക്കെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഇതിന്റെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം തന്നെ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദി യുവതിക്കെതിരെ പോലീസിൽ പരാതി കൊടുത്തത്.

യോഗം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി. പരാതിയെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുക്കുകയും തുടര്‍ന്ന് വനിതാ സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു. പരിപാടിക്ക് തടസ്സം സൃഷ്ടിക്കല്‍, അസഭ്യം പറയല്‍ തുങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ശേഷം യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...