യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ റെയിൽവേ നേടുന്നത് കോടികൾ ; മൂന്നുമാസം ‘റെയിൽനീർ’ വിറ്റത് 99 ലക്ഷം ബോട്ടിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ദക്ഷിണ റെയിൽവേയിൽ മാത്രം കഴിഞ്ഞ മൂന്നുമാസം ‘റെയിൽനീർ’ വിറ്റത് 99 ലക്ഷം ബോട്ടിൽ. കിട്ടിയത് 14.85 കോടി രൂപ. റെയിൽവേസ്റ്റേഷനുകളിൽ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകൾ വിറ്റു. ദക്ഷിണറെയിൽവേയിൽ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്. ഒരുലിറ്റർ റെയിൽനീരിന് 15 രൂപയാണ് വില. വന്ദേഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ പണം റെയിൽവേ ഈടാക്കുന്നുണ്ട്. തീവണ്ടികളിലും റെയിൽവേ സ്‌റ്റേഷനുകളിലും വിൽക്കാൻ 2003-ൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) നിയന്ത്രണത്തിൽ വന്നതാണ് ‘റെയിൽനീർ’ എന്നപേരിലുള്ള കുപ്പിവെള്ളം. റെയിൽനീരിനുവേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിങ് പ്ലാന്റുകളിൽ ദിവസം 18.40 ലക്ഷം ബോട്ടിലുകൾ ഉത്പാദിപ്പിക്കുന്നു. കേരളത്തിലെ പാറശ്ശാല ഉൾപ്പെടെ ആറുപ്ലാന്റുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ പലൂർ(ചെന്നൈ) പ്ലാന്റിൽ പ്രതിദിനം 1.80 ലക്ഷം ബോട്ടിൽ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയിൽ പ്രതിദിനം 72,000 ബോട്ടിൽ ആണ് ശേഷി. കേരളത്തിലെ രണ്ട് വന്ദേഭാരതുകളിൽ ഒരു ദിവസം 4500 ലധികം ബോട്ടിലുകൾ യാത്രക്കാർക്ക് നൽകുന്നുണ്ട്. വെള്ളം വിറ്റ് ദിവസം 65,000 രൂപ റെയിൽവേ നേടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നസ്ലെൻ നായകനായ ‘മോളിവുഡ് ടൈംസിന്’ എതിരെ കേസ്

0
കൊച്ചി : അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തത മോളിവുഡ് ടെെംസ്’...

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....