Friday, May 3, 2024 6:00 pm

ഇന്ത്യാ മുന്നണിയെ പിന്നില്‍ നിന്ന് കുത്തി ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇന്ത്യാ മുന്നണി സംവിധാനത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചു. പിണറായിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്ന രാഹുലിന്‍റെ പ്രസ്താവന അപക്വമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ മർമ പ്രധാനമായ പോയിന്‍റിലേക്ക് കടക്കാൻ അവർക്ക് സാധിക്കാതെ വന്നു. മൃദുഹിന്ദുത്വ നിലപാടാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. വടകരയിൽ യുഡിഎഫ് അശ്ലീലം ഉപകരണമാക്കിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇതിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പിൽ അറിയാതെ ആരും ഇത് ചെയ്യില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. രാഹുൽ ​ഗാന്ധിയുടെ കണ്ണൂർ പ്രസം​ഗത്തെ വിമർശിച്ച് ​ഗോവിന്ദൻ നേരത്തെയും രംഗത്തെത്തിയിരുന്നു.

സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുൽ ​ഗാന്ധിയുടെ പ്രസംഗമെന്ന് അദ്ദേഹം വിമർശിച്ചു. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ചോദിച്ചത്. മുൻപ് കെജ്‌രിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോൺഗ്രസ്‌ ചോദിച്ചിരുന്നുവെന്നും എം വി ​ഗോവിന്ദൻ ഓർമ്മിപ്പിച്ചു. രാഹുൽ വെറുതെ തെക്കും വടക്കും നടന്നിട്ട് കാര്യമില്ല. ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കുകയല്ല രാഹുൽ ചെയ്യേണ്ടത്. പിണറായിയെ ഏതു കേസിൽ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോടനാട് നീല കണ്ഠൻ ചരിഞ്ഞ സംഭവം : എരണ്ടകെട്ട് പൊട്ടി എന്ന് പ്രാഥമിക നിഗമനം

0
കോന്നി : കോന്നി ആനതാവളത്തിലെ പ്രധാന ആകർഷങ്ങളിൽ ഒന്നായ കുംകിയാന കോടനാട്...

കാനഡ സന്ദർശിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളും 3 മാസം പ്രായമുള്ള പേരക്കുട്ടിയും വാഹനാപകടത്തിൽ മരിച്ചു

0
ദില്ലി: കാനഡ സന്ദർശിക്കാനെത്തിയ ഇന്ത്യൻ ദമ്പതികളും 3 മാസം പ്രായമുള്ള പേരക്കുട്ടിയും...

സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ വെച്ച് നടക്കും

0
റിയാദ്: ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് മെയ് അഞ്ചിന്...

സെബിയുടെ ചട്ടങ്ങൾ ലംഘിച്ചു ; ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

0
നൃൂഡൽഹി : സെബിയുടെ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് അദാനി കമ്പനികൾക്ക്...