അടൂര്‍ ഗവ.പോളിടെക്‌നിക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും കാന്റീനും ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും കാന്റീന്‍ കെട്ടിടത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ 2016-2017 വര്‍ഷത്തെ ആസ്ഥി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.സതികുമാരി, ടി.മുരുകേഷ്, ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി രാമന്‍, റോസമ്മ ഡാനിയേല്‍, പ്രിന്‍സിപ്പാള്‍ സിറിയക് ജോസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഡി.അജിത്ത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി രാജേഷ് അമ്പാടി, അധ്യാപകരായ പി.ഒ ബോബന്‍, കെ.രാജേന്ദ്രന്‍, എസ്. അഞ്ജന, യൂണിയന്‍ ചെയര്‍മാന്‍ വിശാഖ് വി.എല്‍, പി.ടി.എ സെക്രട്ടറി ശിവലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...