രാജ്ഭവനില്‍ ജോലിക്കുപോയ യുവാവിനെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്ഭവനില്‍ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ  കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ്   കാണാതാവുന്നത്. ഇയാളെ കാണാനില്ലെന്ന് ചൂണ്ടികാട്ടി സഹോദരന്‍ ബിപിന്‍ രാജ് മ്യൂസിയം പോലിസിന് പരാതി നല്‍കി. അമിതമായ ഡ്യൂട്ടികള്‍ നല്‍കി ചില ജീവനക്കാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും കാണാതാകുന്ന അന്നുരാവിലെ വിനോദ് ഭാര്യ ലിജി ദാസിനോട് ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതായി പരാതിയുണ്ട്. അതിനുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചുവെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിനോദിനെ കാണാതായെന്ന് മനസ്സിലാക്കുന്നത്. ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാള്‍ പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാല്‍ വാഹനങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍ തന്നെ കണ്ടെത്തിയതോടെ ദുരൂഹതയേറി. കെഎസ്‌ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനില്‍ ലാസ്കര്‍ ജോലിക്ക് പ്രവേശിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...