കാർഷിക കർമ്മ സേനയുടെ ഉത്ഘാടനവും മികച്ച കർഷകരെ ആദരിക്കലും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കൃഷി ഭവന്റെയും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷീക കർമ്മ സേനയുടെ ഉത്ഘാടനം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം വി അമ്പിളി നിർവ്വഹിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോൺ മാത്യു തെനയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.

പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ മധു ജോർജ്ജ് മത്തായി മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ആത്മ കൃഷി ഡപ്യൂട്ടി ഡയറക്ടർ വിനോജ് മാമൻ പദ്ധതി വിശദീകരണവും കാർഷീക കർമ്മസേന അഗ്രി ടെക്നീഷ്യൻമാർക്ക് യൂണിഫോം വിതരണവും നടത്തി. യോഗത്തില്‍ മികച്ച കർഷകരെ ആദരിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ആർ രാമചന്ദ്രൻപിള്ള, പ്രീയ എസ് തമ്പി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ റ്റിജോ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുജമാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇന്ദിര എം എസ്, പി കെ ഗോപി, ഷീജ സുരേഷ്, പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ അലിനി ആന്റണി, പന്തളം കൃഷി അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയപ്രകാശ് ജി, കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് അജയൻപിള്ള ആനിയ്ക്കനാട്ട്, കാർഷീക വികസന സമിതിയംഗം ശശിധരൻനായർ കോതകത്ത്, ജോജി, വത്സല, തണ്ണിത്തോട് കൃഷി ഓഫീസർ ആര്യ എസ് ആർ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി എസ്, കാർഷീക കർമ്മസേന പ്രസിഡന്റ്  സ്വഭു എ ആർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...