മൈലത്ത് നിറുത്തിയിട്ട നാഷനല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നില്‍ ബൈക്ക് ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : എം.സി റോഡില്‍ കൊട്ടാരക്കര മൈലത്ത് നിറുത്തിയിട്ട നാഷനല്‍ പെര്‍മിറ്റ് ലോറിയ്ക്ക് പിന്നില്‍ ബൈക്ക് ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി ശരത്ത് (കുട്ടൂസ് 24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനീത്, ആദര്‍ശ് എന്നിവരെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 5.45 ന് ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും പാലക്കാടുള്ള ജോലി സ്ഥലത്തേക്ക് ബൈക്കില്‍ വരികയായിരുന്നു മൂവര്‍ സംഘം. മൈലം എം.ജി.എം സ്‌കൂളിനും മൈലത്തിനും ഇടയിലായി റോഡരികില്‍ നിറുത്തിയിട്ടിരുന്നതാണ് ലോറി. വെളിച്ചക്കുറവുള്ള ഭാഗമാണ് ഇവിടം. ശരത്ത് ഓടിച്ചിരുന്ന ബൈക്ക് അമിത വേഗത്തിലെത്തി ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് തകര്‍ന്നു, ലോറിയുടെ പിന്‍ഭാഗത്തെ ആംഗ്‌ളയറടക്കം വളഞ്ഞു.

നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കഴുത്ത് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു ശരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര പോലിസെത്തി മൂവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരത്തിന്റെ മരണം സ്ഥിരീകരിച്ചശേഷം മറ്റ് രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊട്ടാരക്കര പോലിസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...