ജനങ്ങൾക്ക് നിയമങ്ങളിൽ പേടിയില്ല, ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാൻ കാരണം ; നിതിൻ ഗഡ്‍കരി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്തെ ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാനായി നടത്തുന്ന ശ്രമങ്ങളെല്ലാം പാഴാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നിയമങ്ങളില്‍ പേടിയോ ബഹുമാനമോ ഇല്ല. ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണം. യാത്രക്കാരുടെ സഹകരണം ഉണ്ടെങ്കില്‍ അപകടങ്ങളുടെ എണ്ണം ഫലപ്രദമായി കുറയ്ക്കാന്‍ കഴിയും. അല്ലാത്തപക്ഷം അതിനു ബുദ്ധിമുട്ടാകുമെന്നും ഗഡ്കരി പറഞ്ഞു.

രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം റോഡപകടങ്ങളാണ് ഉണ്ടാകുന്നത്. അതില്‍ 1.5 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മരണപ്പെട്ടവരില്‍ കൂടുതലും 18-34 വയസ്സിനിടയിലുള്ളവരാണ്. അപകടത്തില്‍ പരുക്കേറ്റവര്‍ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുകയാണെന്നും ഗഡ്കരി പറഞ്ഞു. റോഡപകടങ്ങള്‍ കുറയ്‌ക്കേണ്ട ബാധ്യത സാധാരണക്കാര്‍ക്കും ഉണ്ട്. അമിതവേഗതയും മദ്യപിച്ച് വാഹനമോടിക്കലും ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്രയുമെല്ലാമാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണം. ട്രാഫിക് നിയമങ്ങളെ പറ്റി ധാരണയുണ്ടായിട്ടും പലപ്പോഴും നിയമങ്ങള്‍ ലംഘിക്കപ്പെടാറാണ് പതിവ്. റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...