തിരുവനന്തപുരം : നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കിളിമാനൂര്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് നൗഷാദിനെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തും മുമ്പ് നൗഷാദ് മരിച്ചു.