തമിഴ്‌നാട് സെക്രട്ടേറിയറ്റ് പരിസരത്ത് മരം കടപുഴകിവീണ് പോലീസുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് സെക്രട്ടേറിയറ്റ് പരിസരത്ത് മരം കടപുഴകിവീണ് പോലീസുകാരിക്ക് ദാരുണാന്ത്യം.
മുത്തിയാല്‍പ്പെട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കവിതയാണ് (47) മരിച്ചത്. മരത്തിനിടയില്‍പ്പെട്ട കവിത സംഭവസ്ഥലത്തുതന്നെ മരിക്കുക ആയിരുന്നു. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെല്ലിനുസമീപം ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. മരം വീണ് പരിക്കേറ്റ പോലീസുകാരന്‍ മുരുകന്‍ (46), രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അഗ്‌നിരക്ഷാ സേനാംഗം സെന്തില്‍കുമാര്‍ (51) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കവിതയും, മുരുകനും സെക്രട്ടേറിയറ്റില്‍ നാലാംഗേറ്റില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്ന ജോലിചെയ്തു വരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് വലിയ മരം കടപുഴകിവീണത്. മരത്തെ തറകെട്ടി സംരക്ഷിച്ചിരുന്നു. രണ്ടുദിവസത്തെ കനത്ത മഴയെത്തുടര്‍ന്നാണ് മരത്തിന്റെ വേരറ്റതെന്ന് പോലീസുകാര്‍ പറഞ്ഞു. പരിക്കേറ്റ മുരുകന്‍ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.

മരംവെട്ടിനീക്കുന്നതിനിടെയാണ് സെന്തില്‍കുമാറിന് പരിക്കേറ്റത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. ചീഫ് സെക്രട്ടറി വി.ഇറൈ അന്‍പ്, ഡി.ജി.പി സി.ശൈലേന്ദ്ര ബാബു തുടങ്ങിയ മുതിര്‍ന്ന ഉദ്യോസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കവിതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആര്‍ക്കോണം സ്വദേശിയായ കവിത 2005 ലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. കുടുംബത്തോടെ തണ്ടയാര്‍പ്പേട്ടയിലായിരുന്നു താമസം. മൂന്നുമക്കളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...