സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കനത്ത മഴയ്ക്കിടെ കണ്ണുരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ നഗരത്തിന്റെ പ്രവേശന കവാടമായ മേലെ ചൊവ്വയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ തലശ്ശേരി ദേശീയപാതയില്‍ മേലേചൊവ്വ ഇറക്കത്തില്‍ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.

കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സും താഴെചൊവ്വയില്‍ നിന്ന് വരികയായിരുന്ന പിക്‌അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ തങ്കേകുന്ന് സ്വദേശി പ്രമോദ് മരിച്ചു. കൂടെയുണ്ടായിരുന്ന ക്ലീനര്‍ക്കും പരിക്കേറ്റു.

അപകടത്തെത്തുടര്‍ന്ന് തലശേരി -കണ്ണൂര്‍ ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കണ്ണുരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്‌സ് ക്രെയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍ തകര്‍ന്ന വാന്‍ മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...