അഭിഭാഷകര്‍ കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത്​ അംഗീകരിക്കാനാകില്ല : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അഭിഭാഷകര്‍ കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത്​ അംഗീകരിക്കാനാകില്ല സുപ്രീംകോടതി. ബാര്‍ അസോസിയേഷനോ ബാര്‍ കൗണ്‍സിലോ സമരത്തിന്​ ആഹ്വാനം ചെയ്​തതിന്റെ പേരില്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിക്കുന്നത്​ അനുചിതവും തൊഴിലിനോടുള്ള അമാന്യതയുമാണെന്ന്​ സുപ്രീംകോടതി.

അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്നത്​ സ്വന്തം കക്ഷിയോടുള്ള ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും ജസ്റ്റിസ്​ എം.ആര്‍. ഷാ, എ.എസ്.​ ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച്​ പറഞ്ഞു. സെപ്​റ്റംബര്‍ 21 ന്​ രാജസ്​ഥാന്‍ ഹൈകോടതിയിലെ അഭിഭാഷകര്‍ സമരം നടത്തിയതിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കോടതിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണ്​ അഭിഭാഷകര്‍. അവര്‍ സമരം നടത്തുന്നത്​ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തും. സമരത്തിന്​ ആഹ്വാനം ചെയ്​ത ഹൈകോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്​ നോട്ടീസ്​ അയച്ച കോടതി, അഭിഭാഷകര്‍ കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത്​ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. രാജസ്​ഥാന്‍ ഹൈകോടതിയില്‍ മാത്രമാണ്​ സമരം നടന്നതെന്ന​ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ വാദവും കോടതി തള്ളി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...