വിനാശകാരിയായ ‘ബ്ലാക്ക് ഡെത്ത്’ തിരികെ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യൂബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യന്‍ ആരോഗ്യവിദഗ്ധയായ ഡോ. അന്ന പോപോവയുടെ മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനം, ആഗോളതാപന, തുടങ്ങിയവ മൂലം പ്ലേഗ് ഹോട്ട്സ്പോട്ടുകളുടെ അതിരുകള്‍ മാറുന്നത് മൂലം ലോകത്തിലെ പ്ലേഗ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്’, ഡോ. അന്ന പോപോവ പറഞ്ഞു.

ബ്ലാക്ക് ഡെത്ത് ഭീഷണി ഉയര്‍ത്തുന്നതാണെന്നും, ആഗോളതാപനം മൂലം ഇത് പൊതുജനാരോഗ്യത്തിന് അപകടകരമാകുമെന്നും അന്ന പോപോവ പറയുന്നു. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന ഈ പ്ലേഗ് മഹാമാരി മൂലം 14-ാം നൂറ്റാണ്ടില്‍ 200 മില്യണ്‍ പേരുടെ ജീവനാണ് നഷ്ടമായത്. അക്കാലത്ത് യൂറോപിലെ 60 ശതമാനം ജനങ്ങള്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

എലികളില്‍ നിന്ന് ഈച്ചകള്‍ പരത്തുന്ന ഒരു ബാക്ടീരിയ രോഗമാണ് ബ്യൂബോണിക് പ്ലേഗ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍, 24 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയേറെയാണ്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബ്യൂബോണിക് പ്ലേഗ് പകരുന്നത് അപൂര്‍വമാണ്.

റഷ്യ, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ സമീപവര്‍ഷങ്ങളില്‍ പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപനം നിയന്ത്രിക്കുന്നതിനായി കാലാവസ്ഥ പ്രതിസന്ധിക്കെതിരെ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു യൂണിസെഫിന്റെ നിര്‍ദ്ദേശം. ശരീരവേദന, തലവേദന,  ജലദോഷം, ബലഹീനത, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കോംഗോ, മഡഗാസ്‌കര്‍, പെറു എന്നീ രാജ്യങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...