പെരുമ്പാവൂര്‍ : പ്രണയദിനത്തില്‍ യുവാവിന്റെ ക്രൂരത പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ദൃശ്യങ്ങള്‍ പുറത്ത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന പെണ്‍കുട്ടിയെ അതിവേഗത്തില്‍ വരുന്ന കാറ് ഇടിച്ച് തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
വാലന്റൈന്‍സ് ദിനത്തില്‍ പെരുമ്പാവൂര്‍ സ്വദേശി സഗീര്‍ തന്റെ പ്രണയബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കൊച്ചി എംജി റോഡിലെ മുല്ലശേരി കനാല്‍ റോഡിലായിരുന്നു സംഭവം. എംജി റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി സുഹൃത്തിനെ മെട്രോ സ്റ്റേഷനിലാക്കി മടങ്ങുമ്പോള്‍ പിന്നാലെ വന്നാണ് സഗീര്‍ കാര്‍ ഇടിപ്പിച്ചത്. അതിവേഗത്തില്‍ വരുന്ന സഗീറിന്റെ കാര്‍ പെണ്‍കുട്ടിയുടെ സ്‌കൂട്ടറിലിടിക്കുന്നതും പിന്നീട് നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സഗീറിനെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.