ആറ്റിങ്ങല്‍: കോരാണി കാരിക്കുഴിയില്‍ വാഹനാപകടം. പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പോലീസുകാരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
കാറിലുണ്ടായിരുന്ന 4 പേരില്‍ ഒരാളാണ് മരിച്ചത്. കോരാണി ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പോലീസ് ജീപ്പ് കാരിക്കുഴിയില്‍ വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയിരുന്നു. സജാദ്, രാജി, അനന്യ ,(21) അന്‍ജിത്ത് (25)എന്നിവര്‍ ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അനന്യ ആണ് മരിച്ചത്, എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആണ്. പെണ്ണുകാണല്‍ ചടങ്ങിന് പോയിട്ട് തിരിച്ചു വീട്ടിലേക്കു പോവുകയായിരുന്നു. ആന്‍ജിത്ത് ബാംഗ്ലൂരില്‍ ഐടി കമ്പിനിയില്‍ ജോലി ചെയ്യുന്നു.