തൃശ്ശൂര്‍: നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനത്തില്‍ ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് ഇരുവരും.
ഇന്ന് രാവിലെ ആറ് മണിക്ക് വലപ്പാട് കുരിശുപള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേയ്ക്ക് സവാള കയറ്റിവന്ന ചരക്കുലോറി ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടകത്തിന് കാരണം. സൈക്കിളില്‍ ഇടിച്ച ശേഷമാണ് ലോറി ബൈക്കില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രികനായ ബംഗാളി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.