കളമശ്ശേരി ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കളമശേരി : കളമശ്ശേരി  ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവ്. കളമശേരി നഗരസഭ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിർമാണ നിരോധിത മേഖലയിൽ ചട്ടവിരുദ്ധമായാണ് ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ലത്തീൻ കത്തോലിക്കസഭ വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ സ്‌പോർട്‌സ് കോപ്ലംക്‌സ് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ചട്ടം ലംഘിച്ചാണെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതോടെ നഗരസഭ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകി. തുടർന്നാണ് കെട്ടിടങ്ങൾ ഉടൻ പൊളിച്ച് നീക്കാൻ നഗരസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 14,000 സ്‌ക്വയർ ഫീറ്റിൽ അനുമതി ഇല്ലാതെ പണിതുയർത്തിയ സ്‌പോർട്‌സ് കോംപ്ലക്‌സ് അടക്കം പൊളിച്ച് നീക്കണമെന്നാണ് ഉത്തരവിലുള്ളത്. കെട്ടിടങ്ങൾ പൊളിച്ച് നീക്കിയിലെങ്കിൽ കേരള മുൻസിപ്പാലിറ്റി ആക്ട് 406ൽ 2, 3, 4 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

കളമശ്ശേരി  കുസാറ്റിന് സമീപം 12 ഏക്കറിൽ പണിത 2,35,000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടങ്ങളിൽ 1,45,000 സ്ക്വയർ ഫീറ്റിന് നിർമാണ അനുമതിയോ കെട്ടിട നമ്പറോ ലഭിച്ചിട്ടില്ല. ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം സംബന്ധിച്ച ഫയലുകൾ നഗരസഭയിൽ നിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം നടക്കാനും സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...